ബീഹാർ വ്യാജ മദ്യ ദുരന്തം : രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ – 94പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

പാട്ന: ബീഹാറിലെ ചാപ്രയില്‍ വ്യാജമദ്യം കഴിച്ച്‌ 12 പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.മേക്കര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് സസ്പെന്‍ഡ് ചെയ്തത്. നിരോധന നിയമം ലംഘിച്ചത് 94 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ചാപ്ര ജില്ലയിലെ നോണിയ തോലയില്‍ നാഗ പഞ്ചമി ആഘോഷത്തിനിടയില്‍ വ്യാജമദ്യം കഴിച്ച 12 പേര്‍ മരിച്ചതായി ജില്ലാ മജിസ്ട്രേസ്റ്റ് രാജേഷ് മീന അറിയിച്ചു. 15ലധികം ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. 35പേര്‍ ചാപ്രയിലേയും പാട്നയിലേയും ആശുപത്രികളില്‍ ചികിത്സയിലാണ്.സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന രാംനാഥ് മാഞ്ചി ഒളിവിലാണ്. സംഭവത്തെ തുടര്‍ന്ന് മായം കലര്‍ന്ന മദ്യം നിര്‍മിക്കാന്‍ ഉപയോഗിച്ച 1450 ലിറ്റര്‍ മദ്യവും സ്പിരിറ്റും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...