പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്​ മ​റി​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍ : പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി അ​ഴി​മു​ഖ​ത്ത് വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്​ മ​റി​ഞ്ഞു. ബോട്ടില്‍ ഉണ്ടായിരുന്ന മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ച്‌ ഹാ​ര്‍​ബ​റി​ലേ​ക്ക് വ​ര​വെ ക​ല്യാ​ണി​മാ​ത എ​ന്ന​ ബോ​ട്ട്​ ശ​ക്ത​മാ​യ തി​ര​യി​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​മ​യാ​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി വി​ജ​യ​നൊ​പ്പം ജോ​ണ്‍, റോ​ഷി​ന്‍ എ​ന്നി​വ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ ക​ര​യി​ലേ​ക്ക് നീ​ന്തി ര​ക്ഷ​പെ​ടുകയായിരുന്നു. ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ന്ന ബോ​ട്ട്​ കോ​സ്​​റ്റ​ല്‍ പോലീ​സും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ ക​ര​ക്ക​ടു​പ്പി​ച്ച​ത്.

അ​ഞ്ചു​തെ​ങ്ങ് കോ​സ്റ്റ​ല്‍ എ​സ്.​എ​ച്ച്‌.​ഒ ക​ണ്ണ​ന്‍, എ​സ്.​ഐ ജോ​യി, രാ​ജു, സ​ജി അ​ലോ​ഷ്യ​സ്, ഷെ​ര്‍​ജി​ന്‍ മ​ണി, പ്ര​വീ​ണ്‍ സി​റി​ള്‍, കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്മാ​രാ​യ സി​റാ​ജ്, ജോ​ജി, വ​ര്‍​ഗീ​സ്, ടെ​റി​ന്‍ എ​ന്നി​വ​രും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബോ​ട്ട്​ ഹാ​ര്‍​ബ​റി​ലേ​ക്ക് മാ​റ്റി. വ​ല​യും മ​റ്റ്​ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ബോ​ട്ടി​നും സാ​ര​മാ​യി കേ​ടു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...