കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം വിപണി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ച് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് വിപണിയുടെ തകർച്ചയ്ക്കും കർഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനും കാരണമാകുമെന്ന് ആശങ്ക. മുൻവർഷങ്ങളിൽ വിജയകരമായി നടത്തി വന്ന വിപണി ഇത്തവണയും പഴയ രീതിയിൽ തന്നെ തുടരണമെന്ന് കർഷകരും കൃഷിവകുപ്പ് ജീവനക്കാരും സർക്കാരിനോട് ആവശ്യപ്പെട്ടൂ. സർക്കാരിന്റെ ‘കതിർ’ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമേ ഉൽപ്പന്നങ്ങൾ വിപണിയിൽ നൽകാനാകൂ എന്ന നിബന്ധന ഭൂരിഭാഗം സാധാരണ കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്.

ഭൂരിപക്ഷം കർഷകരും ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല. പുതിയ ഓൺലൈൻ സോഫ്റ്റ്‌വെയറിനെക്കുറിച്ച് കൃഷിവകുപ്പ് ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗുകളിൽ ജീവനക്കാരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് സ്കാനർ വഴി പണമടയ്ക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങളോ ബാങ്ക് അക്കൗണ്ടുകളോ കൃഷിഭവൻ തലത്തിൽ സജ്ജീകരിച്ചിട്ടില്ല. ഓൺലൈൻ സംവിധാനത്തിലെ അപക്വമായ നടപടികൾ കാരണം കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യസമയത്ത് വില നൽകാൻ സാധിക്കില്ല.

ഇത് ഓണക്കാലത്ത് കർഷകരുടെ കുടിശ്ശിക വർദ്ധിപ്പിക്കും. ആഗസ്റ്റ് 22-ന് വിപണി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇപ്പോഴും സോഫ്റ്റ്‌വെയർ പരിശീലനം തുടരുന്നത് ഉദ്യോഗസ്ഥരെയും കർഷകരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. അതിനാൽ എല്ലാ കർഷകരെയും ‘കതിർ’ ആപ്പിൽ ഉൾപ്പെടുത്തി ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകിയ ശേഷം അടുത്ത വർഷം മുതൽ ഓൺലൈൻ സംവിധാനം നടപ്പിലാക്കിയാൽ മതിയെന്നാണ് കർഷക സംഘടനകളുടെയും ജീവനക്കാരുടെ സംഘടനകളുടേയും നിലപാട്. കർഷകരുടെയും ഉപഭോക്താക്കളുടെയും താല്പര്യം മുൻനിർത്തി സർക്കാർ വിഷയം അടിയന്തിരമായി പരിശോധിച്ച് അനുകൂല നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....