തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു. ബൈപ്പാസിന്റെ  തുടക്കത്തില്‍ രൂപപ്പെട്ട വലിയ കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. റോഡിലെ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി മാറിയും ടാറിംഗ് ഇളകി മാറിയും രൂപപ്പെട്ട കുഴികളില്‍ ദിവസവും ഒന്നിലേറെ അപകടങ്ങള്‍ നടന്നിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചതോടെ തിരുവല്ല എം.എല്‍.എ അഡ്വ.വര്‍ഗീസ് മാമ്മന്‍ വിഷയത്തില്‍ ഇടപെടുകയും കുഴി നികത്തുവാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് അടിയന്തിരമായി കുഴികള്‍ നികത്തുന്ന ജോലികള്‍ പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗം ആരംഭിച്ചത്‌. കാലങ്ങളായി തകര്‍ന്ന് കിടന്നിരുന്ന റോഡിലെ ഈ ഭാഗത്ത് നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടിരുന്നത്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഓട്ടോ റിക്ഷകള്‍ക്കും കുഴി വലിയ ഭീഷണിയായി മാറിയിരുന്നു. ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതിന് തൊട്ടടുത്തായി രൂപപ്പെട്ട കുഴികളുടെ സമീപം  വാഹനങ്ങള്‍  എത്തുമ്പോഴാണ്‌ അപകടം ശ്രദ്ധയില്‍പ്പെടുക. അപ്പോഴേക്കും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും  പതിവായിരുന്നു. കുഴി നികത്തി തുടങ്ങിയതോടെ ഈ വിഷയത്തിന് ശ്വാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...