പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ ഒതുങ്ങിയെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. 2023-24, 2024-25 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇന്നലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അക്കൗണ്ട് ആഗസ്റ്റ് 6ന് ഓഡിറ്റ് ചെയ്ത് ആഗസ്റ്റ് 7ന് ഓഡിറ്റര്‍മാര്‍ ഒപ്പിട്ടു എന്നാണ് രേഖകളില്‍ ഉള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, സംഭാവനകളിലൂടെയും നിക്ഷേപങ്ങളുടെ പലിശയിലൂടെയും 1,200 കോടിയിലധികം രൂപ ഫണ്ടിലേക്ക് ലഭിച്ചു എന്നാണ് രേഖയിലുള്ളത്.2025 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 87 ലക്ഷം രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച്, പിഎം കെയേഴ്‌സ് ഫണ്ടിന്റെ അക്കൗണ്ടില്‍ 8,452 കോടി രൂപയാണ് ഉള്ളത്. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിനായി 2020 മാര്‍ച്ചില്‍ പിഎം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്.

ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 13,000 കോടി രൂപ സമാഹരിച്ച ഈ ഫണ്ട്, ആദ്യ ആഴ്ചയില്‍ തന്നെ ഏകദേശം 3,000 കോടി രൂപ ശേഖരിച്ചിരുന്നു.കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതായതിനാല്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സിഎസ്ആര്‍ വിഹിതം സ്വീകരിക്കാമെന്ന് ആ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളം സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ അഭ്യര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് ആളുകള്‍ രംഗത്തെത്തിയപ്പോള്‍, ഈ ട്രസ്റ്റ് ഒരു പബ്ലിക് ആതോറിറ്റി അല്ലെന്നും അതിനാല്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ ബാധ്യസ്ഥമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

അടുത്തിടെ, ‘പിഎം കെയേഴ്‌സ്’ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും മറ്റ് പാര്‍ലമെന്ററി ഇടപെടലുകളും, ലോക്സഭയിലെ നടപടിക്രമങ്ങളും പ്രവര്‍ത്തനരീതിയും സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം അനുവദനീയമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നു. ഈ ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലാത്തതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പിന്നാലെ പ്രതിപക്ഷം വലിയ വിമര്‍ശനവും ഇതിനെതിരെ ഉന്നയിച്ചിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...