കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്ന് ഐക്യ കർഷക സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ബി.രാജശേഖരൻ ആവശ്യപ്പെട്ടു. ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് ആവശ്യമായ സഹായവും സംരക്ഷണവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രവി പിള്ള അധ്യക്ഷത വഹിച്ചു. യു.ടി.യു.സി ദേശീയ സെക്രട്ടറി തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമാണ് സംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ കർഷകരുടെ വിവിധ ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി തുടർപ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, പി.പി ജോൺ, പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ മാത്യു, ഷൈലജ പ്രദീപ്‌, ഷാഹിദ ഷാനവാസ്‌, സുനിൽ ഏലിയാസ്, ഇസ്മായിൽ, ശ്യാമള പള്ളിക്കൽ, മായ സന്തോഷ്‌, സലില്‍ വയലാത്തല, റ്റി.സൗദമിനി, ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...