പിഴ അടയ്ക്കാൻ ക്യു ആർ കോഡ് സംവിധാനം ഒരുക്കി ചെന്നൈ പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :   നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാൻ ക്യു ആർ കോഡ് സംവിധാനം ഒരുക്കി ചെന്നൈ  പോലീസ്.   പേടിഎം വഴി പണം സ്വീകരിക്കാനുള്ള ക്യു ആർ കോഡ് കാർഡുകൾ കഴിഞ്ഞ ദിവസം ട്രാഫിക് പോലീസിന് കൈമാറിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.     ട്രാഫിക് നിയന്ത്രണ ചുമതലിയിലുള്ള എല്ലാ പോലീസ് സംഘത്തിനും ഇത്തരം കാർ‍‍ഡ് കൈമാറും.   ആദ്യ ഘട്ടത്തിൽ 300 കാർഡുകളാണ് വിതരണം ചെയ്തത്.    ഇത് ഉപയോഗിക്കാൻ പോലീസുകാർക്കുള്ള പരിശീലനവും പൂർത്തിയായി.

കാർഡിലെ ക്യു ആർ കോഡ് സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്താൽ പേടിഎം ആപ്പിലെ ഇ ചെല്ലാൻ പേജിലേക്ക് റീ ഡയറക്ട് ചെയ്യും.   പിഴയുടെ ചെല്ലാൻ ഐഡിയും വാഹനനമ്പറും നൽകിയ ശേഷം യുപിഐ ആപ്പുകൾ വഴിയോ ഡബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ പിഴ ചുമത്തപ്പെട്ടയാൾക്ക് പണം അടയ്ക്കാം.    ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിയമലംഘകരെ വിളിച്ച് ഓർമപ്പെടുത്താനുമായി തുടങ്ങിയ കോൾ സെന്‍ററുകളിലും ക്യു ആർ കോഡ് രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...