വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

For full experience, Download our mobile application:
Get it on Google Play

കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌ ഇളമണ്ണൂര്‍ സ്വദേശി നവനീതത്തില്‍ കെ.വൈ സുരേഷും കുടുംബവും. വാഴയിലയ്ക്ക് ഓണനാളുകളില്‍ വലിയ വിപണന സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സുരേഷ് വത്യസ്തമായൊരു കാര്‍ഷിക സംരംഭത്തിന് തുടക്കമിട്ടത്‌. പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്ത് ഏകദേശം 3000 ഞാലിപ്പൂവന്‍ വാഴകളാണ് സുരേഷ് കൃഷി ചെയ്തത്. വാഴപ്പഴം മാത്രമായിരുന്നില്ല സുരേഷിന്റെ ലക്ഷ്യം. മികച്ച ഗുണനിലവാരമുള്ള വാഴയിലകള്‍ ഉല്‍പ്പാദിപ്പിച്ച് അത് ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ച് വിപണം നടത്തുവാനാണ് സുരേഷ് പ്രധാനമായും കൃഷി തുടങ്ങിയത്.

കേരളത്തില്‍ ഓണക്കാലത്താണ് വാഴയിലയുടെ ആവശ്യം വര്‍ധിക്കുന്നത്. സുരേഷ് തുടങ്ങി വെച്ച ഈ വത്യസ്തമായ കൃഷി രീതി വിജയം കാണുകയും ചെയ്തു. ചിങ്ങമാസം തുടങ്ങിയതോടെ വാഴയിലകള്‍ അന്വേഷിച്ച് സുരേഷിന്റെ ഫോണിലേക്ക് ഒട്ടേറെ ആളുകള്‍ വിളിക്കുന്നുണ്ട്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും വാഴയിലക്ക് നിരവധി അന്വേഷണങ്ങള്‍ വന്നതായി സുരേഷ് പറയുന്നു. ആവശ്യത്തിനുള്ള വാഴയിലകള്‍ വെട്ടിയെടുത്ത് വൃത്തിയാക്കി കെട്ടുകളായി തിരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വാഴത്തോട്ടത്തിന്റെ പരിപാലനം മുതല്‍ ഇല വെട്ടുന്നതിനും ഒരുക്കുന്നതിനുമെല്ലാം ഭാര്യ എസ്.ചിഞ്ചുവും മകന്‍ അവതാറും സുരേഷിനൊപ്പമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...