മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍ ലഭിച്ചു. ഫയര്‍ സ്റ്റേഷനിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗവും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുമായ കെ.കെ രമാകാന്തിനാണ് സര്‍വീസ് മെഡല്‍ ലഭിച്ചത്. 2013 ല്‍ ജോലിയില്‍ പ്രവേശിപ്പിച്ച രമാകാന്ത് 2022 ൽ അഗ്നി വകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത് മുതൽ അതിൽ അംഗമാണ്. സ്‌കൂബ ഡൈവിംഗുമായി ബന്ധപ്പെട്ടുള്ള ബേസിക്, അഡ്വാൻസ് കോഴ്സുകൾ, മൗണ്ടനീയറിംഗ് & റോപ്പ് റെസ്‌ക്യൂ, കൊളാപ്‌സ്ഡ് സ്ട്രക്ച്ചറൽ സെർച്ച് & റെസ്ക്യൂ, സ്വിഫ്റ്റ് വാട്ടർ റെസ്‌ക്യൂ, ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസന ഉപകരണം) ഉപയോഗിച്ചുള്ള വിവിധതരം രക്ഷാപ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന് പരിശീലനം ലഭിച്ചിട്ടുണ്ട്.

സിവിൽ ഡിഫൻസ് മാസ്റ്റർ ട്രെയിനർ കൂടിയായ രാമാകാന്ത്‌ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപത്തഞ്ചോളം പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയോടൊപ്പം സാഹിത്യത്തിലും മികവ് തെളിയിച്ച ഇദ്ദേഹം രണ്ട് കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഇതില്‍ ‘നഗരത്തിലെ മഴ’ എന്ന കവിത സമാഹാരത്തിന് 2012-ലെ യുവ കവിക്കുള്ള ആശാന്‍ പുരസ്കാരവും ലഭിച്ചു. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം കടുവിനാൽ കൃഷ്ണനിവാസിൽ റിട്ട.അധ്യാപകരായ എസ്. കൃഷ്ണൻ നായരുടെയും ഇ.രാധമ്മയുടെയും മകനാണ്. അശ്വതി വിജയൻ ഭാര്യയും ആർ.എ. ശ്രീശിവ് മകനുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...

സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ....

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...