Thursday, April 25, 2024 2:56 am

സന്ധി വേദനയ്ക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചിലവില്ലാത്ത ഒരു മാർഗം

For full experience, Download our mobile application:
Get it on Google Play

സന്ധി വേദനയ്ക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചിലവില്ലാത്ത ഒരു മാർഗം. മുട്ടുവേദനയ്ക്കു മുന്നില്‍ മുട്ടുമടക്കി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് വേണ്ടിയാണിത്.  കേട്ടാല്‍ അവിശ്വസനീയമായി തോന്നുമെങ്കിലും നൂറുശതമാനം ഫലപ്രദമായ വളരെ നിസ്സാരമായൊരു നാട്ടുവൈദ്യം! സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ് ഇങ്ങനെ:-

ഇന്നലത്തെ കളിക്കിടെ ഏതാണ്ട് 30-31 വയസ്സുള്ളൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു.  ഏതാണ്ടിതേ പ്രായത്തില്‍ എനിക്കുമുണ്ടായിരുന്നു മുടിഞ്ഞയീ മുട്ടുവേദന.  അന്നെന്‍റെ ഗുരുനാഥന്‍ പറഞ്ഞു തന്ന നിസ്സാരമായൊരു നാടന്‍പ്രയോഗം കൊണ്ടെന്‍റെ മുട്ടുവേദന പമ്പ കടന്ന കഥ കളികഴിഞ്ഞപ്പോള്‍ ഞാനവനു പറഞ്ഞു കൊടുത്തു.  മുട്ടുവേദനക്കാര്‍ ധാരാളമുള്ള ഇക്കാലത്ത് മറ്റനേകം പേര്‍ക്ക് കൂടി പ്രയോജനപ്പെട്ടേക്കാമെന്ന പ്രതീക്ഷയിലാണിത് പോസ്റ്റുചെയ്യാമെന്നു വെച്ചത്.  കഴിഞ്ഞ വര്‍ഷമാണെന്‍റെ രണ്ടു കാല്‍മുട്ടുകള്‍ക്കും ചെറുതായി വേദന തുടങ്ങുന്നത്. ബാസ്കെറ്റ്ബോൾ കളിക്കിടെയുള്ള ദ്രുതചലനങ്ങളും ഓട്ടവും ചാട്ടവുമെല്ലാം ക്രമേണ എനിക്കസാധ്യമായി മാറി.  ദിവസങ്ങൾ കഴിയുന്തോറും വേദന കൂടിക്കൊണ്ടേയിരുന്നു. കളിക്കിടെ വേദന അങ്ങനെ അറിയാറില്ലെങ്കിലും കളികഴിഞ്ഞാല്‍ കഠിനവേദനയാണ്.   ഒരേ പൊസിഷനില്‍ കാലുകള്‍ അധികനേരം നിവർത്തിയോ മടക്കിയോ വെയ്ക്കാനാവാത്ത അവസ്ഥയും.

ക്രമത്തില്‍ കൂടിവന്ന മുട്ടുവേദന ടോയ്‌ലറ്റിൽ പോകുന്നതുപോലും പ്രയാസകരമാക്കി. താമസിക്കുന്ന വാടക വീട്ടിലേത് ഇന്ത്യൻ സ്റ്റയില്‍ ടോയ്‌ലറ്റാണ്.  പൂർണ്ണമായി കാൽമടക്കിയാൽ മാത്രമേ ഇരിക്കാൻ പറ്റൂ.   എനിക്കെന്‍റെ കാലുകള്‍ പകുതി പോലും മടക്കാന്‍ വയ്യതാനും.  അതുകൊണ്ട് നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റില്‍ താങ്ങിനിന്നും മറ്റും കുറെകാലം കാര്യം സാധിച്ചു പോന്നു. എന്നാല്‍ പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ല.  ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായി വന്നു. പടികൾ കയറിക്കൂടാ, അധികനേരം നിന്നു കൂടാ, ഭാരമുള്ള വസ്തുക്കൾ വഹിച്ചുകൂടാ, വേഗത്തിൽ നടന്നു കൂടാ..! ഒടുവില്‍ പ്രശ്നം ഗുരുതരമായപ്പോഴാണ് ഗുരുവും സുഹൃത്തുമായ എനിക്കേറെ വേണ്ടപ്പെട്ടൊരാളുമായി ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെക്കുറിച്ച് സൂചിപ്പിക്കുന്നത്. പിന്നീടദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായതോടെയാവണം അദ്ദേഹമൊരു പ്രതിവിധി പറഞ്ഞു തന്നു.
—–
എരിക്കിന്‍റെ  ഏതാനും ഇലകളിട്ടു തിളപ്പിച്ച വെള്ളത്തില്‍ തോര്‍ത്തു മുക്കി കാൽമുട്ടിൽ വെച്ച് ചൂടു പിടിപ്പിക്കുക.  കാര്യം നിസാരം! പക്ഷേ എരിക്കിൻ ചെടി ചെന്നൈ നഗരത്തിലെവിടെ കിട്ടും!   അറിയാവുന്നവരോടോക്കെ അന്വേഷിച്ചപ്പോള്‍ തമിഴിലും പേര്  എരിക്ക് തന്നെയാണെന്ന് മനസ്സിലായി.   അത്രയും ആശ്വാസം. എരിക്ക് എല്ലാവര്‍ക്കുമറിയാം, പക്ഷെ അത് കണ്ടാലെങ്ങിനെയിരിക്കുമെന്ന് ആർക്കുമറിയില്ല. ഏതാണ്ട് ഒരാഴ്ച എരുക്ക് തേടിയലഞ്ഞു. ഒടുവിൽ ഏതോ യാത്രക്കിടെ ഒരപ്പൂപ്പനാണെനിക്ക് എരുക്ക് കാണിച്ചുതന്നത്. നോക്കുമ്പോള്‍ വീട്ടുവളപ്പിലെവിടെയോ കണ്ട അതെ ചെടി!
—–
അന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടന്‍ നാലഞ്ചിലകൾ പറിച്ചിട്ട്‌ വെള്ളം തിളപ്പിച്ച് അതില്‍ തോര്‍ത്തു മുക്കി മുട്ടുകാലില്‍ നല്ലോണം ചൂട് പിടിപ്പിച്ചു.   പറഞ്ഞാലാരും വിശ്വസിക്കാത്ത വിധം അങ്ങേയറ്റം അതിശയകരമായിരുന്നു അനുഭവം!  പിറ്റേന്ന് രാവിലെ ടോയ്‌ലറ്റിൽ പോകുമ്പോള്‍ മുട്ടുവേദന തീരെയില്ല.
ഇത് സ്വപ്നമാണോ അതോ യാഥാര്‍ത്ഥ്യം തന്നെയോ എന്ന് പോലും ചിന്തിച്ചു പോയ്‌! പച്ചമരുന്നുകൾ ഇത്ര വേഗത്തില്‍ ഫലം നൽകുമോ! എരിക്ക് കൊണ്ടുള്ള ആ അത്ഭുത ചികിത്സ ആ ഒരൊറ്റ തവണയെ ചെയ്തുള്ളൂ. പിന്നീടിതുവരെ എനിക്കു മുട്ടുവേദന വന്നിട്ടില്ല.  അത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍! അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്. സന്ധിവേദനയെന്ന പ്രതിസന്ധി നേരിടുന്നൊരു രോഗിയാണ് നിങ്ങളെങ്കില്‍ നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്ന പ്രാർത്ഥനയോടെ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....