ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന ‘ശലഭം 2026’ ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി.ആര്‍.നീന, പത്തനംതിട്ട നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ലേഖ, പത്തനംതിട്ട യൂണിയന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ എഫ്.ഹരിത, കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ഡി.ആതിര, എസ്.ഐ.എസ്.ഡി ജില്ല പ്രോഗ്രാം മാനേജര്‍ അനിത കെ.നായര്‍ എന്നിവര്‍ പങ്കെടുത്തു.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബഡ്സ് ഡേ ദിനാചരണം സംഘടിപ്പിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ബഡ്സ് സ്ഥാപനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളുടെ വീടുകള്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും സന്ദര്‍ശിച്ച് സൗഹൃദവും പിന്തുണയും പങ്കുവെച്ചിരുന്നു.

ഒരാഴ്ച നീണ്ടുനിന്ന ബഡ്സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനമായാണ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചത്. ജില്ലയില്‍ 12 ബഡ്സ്, ബി.ആര്‍.സി സ്ഥാപനങ്ങളിലായി 690 കുട്ടികള്‍ സേവനം പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനൊപ്പം തൊഴില്‍, ഉപജീവന പരിശീലനങ്ങള്‍ക്കും ബഡ്സ് സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നു. മലയാളി മങ്ക, മലയാളി ശ്രീമാന്‍ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...