കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി കൃത്യം നടത്തിയതെന്നും മോഷണമായിരുന്നു പ്രധാന ലക്ഷ്യമെന്നും ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഷണത്തിനൊപ്പം പ്രതികാരവും ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതികളുടെ മൊഴികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​65-കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 വയസ്സുകാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

13-കാരിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയത്. ഇവരും കൗമാരക്കാരാണ്. മോഷണമായിരുന്നു പ്രധാനലക്ഷ്യം. ഇതിനൊപ്പം പ്രതികാരം തീർക്കാൻ കൂടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്ന് പെൺകുട്ടി നേരത്തേ കാമുകനോട് പറഞ്ഞിരുന്നു. ഇതിന് പ്രതികാരമായി 65-കാരനെ കൊല്ലണമെന്നും പെൺകുട്ടി കാമുകനോട് പറഞ്ഞു. എന്നാൽ ബാഡ് ടച്ച് ചെയ്ത സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന 65-കാരനെയാണ് കഴിഞ്ഞദിവസം വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ 65-കാരനും ബന്ധുവായ 13-കാരിയും മാത്രമാണ് രണ്ടുദിവസമായി വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം പരവൂരിലുള്ള പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തി കൊലപാതകം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...