കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി.സംഭവത്തിൽ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതികൂടിയായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്ത് ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇയാൾ മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായ ഷബി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട് സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യപ്രതിയായ മറ്റൊരാൾക്കൊപ്പം സ്വര്‍ണം പങ്കിട്ടെടുത്തത് ഷബിയായിരുന്നു. നാലു കോടിയുടെ സ്വര്‍ണമാണ് ഇവര്‍ പങ്കിട്ടെടുത്തത്.

ഈയടുത്ത് ജോലിയിൽ നിന്നും വിരമിച്ച എസ്‌ഐയെ ആണ് പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത്. മാനഹാനി വരുത്തുന്ന രീതിയില്‍ അടക്കമായിരുന്നു ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി എടക്കര പോലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായത്. തനിക്കെതിരെ നടപടിയെടുത്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ മുനോയും ഭീഷണി മുഴക്കിയിട്ടുണ്ടെന്നാണ് വിവരം. വാട്‌സ്ആപ്പിലൂടെ ഉൾപ്പെടെ പ്രതി ഭീഹ്സനി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...