പ്രവര്‍ത്തനം നിലച്ചുപോയ കുളനട സഹകരണ ബാങ്കിലെ 291 പേര്‍ക്ക് നിക്ഷേപത്തുക വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : പ്രവര്‍ത്തനം നിലച്ചുപോയ കുളനട സര്‍വീസ് സഹകരണ ബാങ്കിലെ 291 നിക്ഷേപകര്‍ക്ക് 2.21 കോടി രൂപ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് പദ്ധതി മുഖേനെ വിതരണം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വിതരണോദ്ഘാടനവും പദ്ധതി വിശദീകരണവും കേരളാ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് അംഗം അഡ്വ.കെ ജെ ജോസഫ് നിര്‍വഹിച്ചു. സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ സൂരക്ഷിതത്വം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.  സഹകരണ ബാങ്കുകളിലെ 10 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് മുഖേനെ സര്‍ക്കാര്‍ പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അഡ്വ.കെ ജെ ജോസഫ് പറഞ്ഞു.

കാന്‍സര്‍, വൃക്കരോഗം, കരള്‍ രോഗം, പാരാലിസിസ്, ഗുരുതര ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ ഉള്‍പ്പെടെയുള്ള അവശരായ സഹകാരികള്‍ക്ക് അംഗസമാശ്വാസ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 75,25,000 രൂപ വിതരണം ചെയ്തു. 105 പ്രാഥമിക കാര്‍ഷിക വായ്പാ സംഘം, രണ്ട് സഹകരണ ആശുപത്രി, 47 എംപ്ലോയീസ് സഹകരണ സംഘം, 19 വനിതാ സഹകരണ സംഘം, 48 പട്ടികജാതി/ പട്ടികവര്‍ഗ സഹകരണ സംഘം തുടങ്ങി ജില്ലയില്‍ എഴുന്നൂറോളം സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നീതി സ്റ്റോര്‍, സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ്, മരുന്നുകളുടെ വില നിയന്ത്രിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ സഹകരണ ബാങ്കുകളിലൂടെ ഏറ്റവുമധികം കാര്‍ഷിക വായ്പകളും വിതരണം ചെയ്തു.

കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു. കേരളാ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ ടി എസ് ലത, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം പി സുജാത, കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം ജി പ്രമീള, പത്തനംതിട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ് കണ്ണന്‍, കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ജി ബിജു, തിരുവല്ല സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ.പ്രമോദ് ഇളമണ്‍, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി അനില്‍കുമാര്‍, ജനപ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...