സഹകരണ മേഖലയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും ; വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഹകരണ മേഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കൊച്ചി മറൈൻ ഡ്രൈവിൽ സഹകരണ എക്സ്പോ 2023 ഉദ്ഘാടനം ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പുമായി സഹകരിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നു. 1252 വനിതാ സംഹകരണ സംഘങ്ങൾ വ്യവസായ സംരംഭങ്ങളിലേക്ക് കടന്നു വരികയാണ്. ഇവർക്ക് വ്യവസായ വകുപ്പിൽ നിന്ന് അഞ്ചു ലക്ഷം രൂപ സബ്സിഡി ലഭിക്കും. സഹകരണ മേഖലയിൽ നിന്നുള്ള സബ്സിഡിയും ഇവർക്ക് ലഭിക്കും.

ഇതുവഴി നൂറുകണക്കിന് തൊഴിലവസരങ്ങൾ ഓരോ പഞ്ചായത്തിലും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണ മേഖല കരുത്താർജിച്ച് വരികയാണ്. ഇവന്റ് മാനേജ്മെന്റ് മുതൽ ഐടി വരെയുള്ള നിരവധി സംരംഭങ്ങൾ സഹകരണ മേഖലയിൽ ആരംഭിക്കുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ, കാർഷിക മേഖലയിലെ മൂല്യവർധിത ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലേക്കും സഹകരണ മേഖല പ്രവർത്തനം വ്യാപിപ്പിക്കുന്നു. സഹകരണ മേഖലയിലെ അംഗത്തിന് ഗുരുതര രോഗം ബാധിച്ചാൽ ചികിത്സാ സഹായമായി അരലക്ഷം രൂപ ലഭിക്കും. 67 കോടി രൂപ ഇയിനത്തിൽ വിതരണം ചെയ്തു. ഗുരുതര രോഗം ബാധിച്ച് മരിക്കുന്നവരുടെ ആശ്രിതർക്ക് മൂന്നു ലക്ഷം രൂപ റിസ്‌ക് ഫണ്ടിൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...