Sunday, March 30, 2025 12:16 pm

വി​കാ​സ് ദു​ബെ​യു​ടെ ഉ​റ്റ അ​നു​യാ​യി അ​മ​ര്‍ ദു​ബെ​യെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

കാ​ണ്‍​പു​ര്‍: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യു​ടെ ഉ​റ്റ അ​നു​യാ​യി അ​മ​ര്‍ ദു​ബെ​യെ പോ​ലീ​സ് വെ​ടി​വെച്ചു കൊ​ന്നു. ഹ​മി​ര്‍​പു​രി​ല്‍ ബു​ധാ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ‍​യാ​ളെ വ​ധി​ച്ച​തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ എ​ഡി​ജി​പി പ്ര​ശാ​ന്ത് കു​മാ​ര്‍ പ​റ​ഞ്ഞു. കാ​ണ്‍​പു​രി​ല്‍‌ ഡി​എ​സ്പി മി​ശ്ര അ​ട​ക്കം എ​ട്ടു പോ​ലീ​സു​കാ​രെ വെ​ടി​വെച്ചുകൊ​ന്ന കേ​സി​ല്‍ ദു​ബെ​യു​ടെ കൂ​ട്ടു​പ്ര​തി​യാ​ണ് അ​മ​ര്‍ ദു​ബെ.

ഹ​മി​ര്‍​പു​ര്‍ ലോ​ക്ക​ല്‍ പോ​ലീ​സു​മാ​യി ചേ​ര്‍​ന്നു യു​പി സ്പെ​ഷ്യ​ല്‍ ടാ​സ്ക് ഫോ​ഴ്സ് (എ​സ്ടി​എ​ഫ്) ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​മ​ര്‍ ദു​ബെ​യെ വ​ധി​ച്ച​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 25,000 രൂ​പ വി​ല​യി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, കാ​ണ്‍​പു​ര്‍ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ വി​കാ​സ് ദു​ബെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഇ​യാ​ള്‍​ക്ക് വേ​ണ്ടി എ​സ്ടി​എ​ഫും 40 ഓ​ളം പോ​ലീ​സ് സം​ഘ​ങ്ങ​ളും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ബി​ക്രു​വി​ല്‍​വ​ച്ച്‌ എ​ട്ടു പോ​ലീ​സു​കാ​രെ വ​ധി​ച്ച​ശേ​ഷം ദു​ബെ​യും കൂ​ട്ടാ​ളി​ക​ളും ര​ക്ഷ​പ്പെ​ട്ട​ത്. ദു​ബെ​യു​ടെ ഉ​റ്റ അ​നു​യാ​യി ദ​യാ​ശ​ങ്ക​ര്‍ അ​ഗ്നി​ഹോ​ത്രി, ബ​ന്ധു ശ​ര്‍​മ, അ​യ​ല്‍​വാ​സി സു​രേ​ഷ് വ​ര്‍​മ, വേ​ല​ക്കാ​രി രേ​ഖ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഗ്നി​ഹോ​ത്രി​യെ ക​ഴി​ഞ്ഞ​ദി​വ​സം ക​ല്യാ​ണ്‍​പു​രി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ബി​ജെ​പി നേ​താ​വും മു​ന്‍ യു​പി മ​ന്ത്രി​യു​മാ​യ സ​ന്തോ​ഷ് ശു​ക്ല​യെ  പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​ണ് വി​കാ​സ് ദു​ബെ. ഇ​തി​നു​പു​റ​മേ അ​റു​പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രേ​യു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂളുകളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിവഴി നീക്കംചെയ്തു

0
പത്തനംതിട്ട : സ്കൂളുകളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഇ-മാലിന്യം ക്ലീൻ കേരള...

സംഗീത നിശക്കിടെയുണ്ടായ തർക്കത്തിനിടെ കുത്തേറ്റ വിദ്യാർഥി കൊല്ലപ്പെട്ടു

0
ചണ്ഡീഗഡ് : പഞ്ചാബ് സർവകലാശാലയിൽ സംഗീത നിശക്കിടെയുണ്ടായ തർക്കത്തിനിടെ കുത്തേറ്റ വിദ്യാർഥി...

അമേരിക്കയിൽ ടെസ്‌ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം

0
വാഷിങ്ടണ്‍: യു.എസില്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ അദ്ദേഹത്തിന്റെ ഉപദേശകനും ഡോജ്...

അടൂർ ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന മരത്തിലെ ഉണങ്ങിയ ചില്ലകൾ മുറിച്ചുമാറ്റി

0
അടൂർ : അടൂർ ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന...