സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സുഭിക്ഷകേരളം പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്
സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കൃഷി വികസന ആഫീസുകളിലേക്കും ജില്ലയിലെ ഫാമുകളിലേക്കും സന്നദ്ധസേവന പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കാര്‍ഷിക ബിരുദധാരികള്‍, കാര്‍ഷിക ഡിപ്ലോമ, ജൈവകൃഷി ഡിപ്ലോമ, മാനേജ്‌മെന്റ് ബിരുദധാരികള്‍, സാമൂഹികസേവന രംഗത്തെ ബിരുദധാരികള്‍, വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് സേവനകാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കൃഷിഭവന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. താത്പര്യമുള്ളവര്‍ ബയോഡേറ്റ കൃഷിഭവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണം. ഫോണ്‍: 0468 2222597.

മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം
ജില്ലാതലത്തില്‍ മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല കര്‍ഷകന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടോര്‍, മത്സ്യകൃഷിയില്‍ മികവ് പുലര്‍ത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡിന് ജൂലൈ 13നകം അപേക്ഷിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223134.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...