ദില്ലി : ബയോളജിക്കൽ ഇ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. ബയോളജിക്കൽ ഇ യുടെ കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിനാണ് വിദഗ്ധ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്.
5 നും 18 നും ഇടയിൽ പ്രായമായ കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം രാജ്യത്തെ 10 കേന്ദ്രങ്ങളിലാക്കും നടക്കുക. സർക്കാർ 1500 കോടി രൂപ മുൻകൂറായി ബയോളജിക്കൽ ഇ ക്ക് നൽകി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. 30 കോടി വാക്സിനുകൾക്കാണ് സർക്കാർ തുക നൽകിയത്.