ഭക്ഷണത്തിന് രുചി കൂട്ടാൻ മല്ലിയിലയും പുതിനയിലയും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. മല്ലിയിലയും പുതിനയിലയും വാങ്ങിച്ചു സൂക്ഷിച്ച് രണ്ടുദിവസത്തിനുള്ളിൽ തന്നെ പുതുമ നഷ്ടപ്പെട്ടു പോകുകയും വാടിക്കരിഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്യും. ഒരു വർഷം വരെ മല്ലിയിലയും പുതിനയിലയും നിറം നഷ്ടപ്പെടാതെയും കേടാവാതെയും സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. മല്ലിയിലയും പുതിനയിലയും വേരും ചീഞ്ഞ ഇലകളും മാറ്റി മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ അരമണിക്കൂർ മുക്കി വെയ്ക്കുക.
നന്നായി കഴുകി വെള്ളം തോർത്തിയെടുക്കുക. വെള്ളം നന്നായി മാറിയതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ഇല രണ്ട് മിനിറ്റ് ആവിയിൽ വേവിക്കുക (കൂടുതൽ സമയം വേവിച്ചാൽ ഇലയുടെ നിറം നഷ്ടപ്പെടും). നന്നായി ചൂടാറിയതിനു ശേഷം ഒരു സിപ് ലോക്ക് ബാഗിലോ വായു കടക്കാത്ത പാത്രത്തിലോ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം. തണുത്ത് കഴിയുമ്പോൾ ആവശ്യാനുസരണം ഒരു സ്പൂൺ കൊണ്ടോ ഫോർക്ക് കൊണ്ടോ ഇളക്കി എടുക്കാവുന്നതാണ്. ആവിയിൽ വേവിച്ച മല്ലിയിലയും പുതിനയിലയും മിക്സിയിൽ നന്നായി അരച്ച് ഐസ്ക്യൂബ് ആക്കി വേണമെങ്കിലും സൂക്ഷിക്കാം. ഏറെ തയാറാക്കി വെച്ചിരുന്നാൽ ഒരു വർഷം വരെ കേടാവാതെ ഇരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1