ചെങ്ങന്നൂർ : കൊവിഡ്- 19 ബോധവത്കരണത്തിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്കായി പുലിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ അസി.സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ ഹിന്ദിയിലാണ് ക്ലാസ്സ് എടുത്തത്. കൊറോണ ബോധവത്കരണ ക്ലാസ്സിലേക്കുള്ള ക്ഷണപത്രികയും ലഘുലേഖയും തയ്യാറാക്കിയിരുന്നതും ഹിന്ദി ഭാഷയിലായിരുന്നു . ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത്, ജൂനിയർ പബ്ലിക് നഴ്സ് സുധ എന്നീ ആരോഗ്യ പ്രവർത്തകർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സി യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈപരിപാടി അന്യസംസ്ഥാന തൊഴിലാളികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കൊവിഡ് 19 : അന്യസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി
RECENT NEWS
Advertisment