Saturday, April 19, 2025 12:36 pm

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്(18) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരെയും കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ എട്ടു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ എട്ടു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു. വീടുകളില്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളിലായി 1254 പേര്‍ നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 1894 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 3125 പേര്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ന്(18) ജില്ലയില്‍ നിന്നും 10 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 128 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം ഏഴ് നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 62 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 9110 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീന്‍ ചെയ്തു. കഴിഞ്ഞ ബുളളറ്റിനുശേഷം 585 അയ്യപ്പഭക്തന്മാരെ പരിശോധിച്ചു. ഇന്ന് പരിശോധിച്ചവരില്‍ ആര്‍ക്കും പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 82 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ മൂന്നു കോളുകള്‍ ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 42 കോളുകളും ലഭിച്ചു.
വിദേശത്തുനിന്നും തിരിച്ചെത്തിയ 636 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 236 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. അവരില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉളളതായി കണ്ടെത്തുകയും സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 8846 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന 854 പേരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. 6300 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 13 പേരെ നിര്‍ബന്ധിത ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ച ഒരാളെ താലൂക്ക് ആശുപത്രി തിരുവല്ലയില്‍ സജ്ജമാക്കിയിട്ടുളള ഫീവര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലാ കോടതിയിലെയും ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, തിരുവല്ല, സാമൂഹികാരോഗ്യകേന്ദ്രം തുമ്പമണ്‍, ഏനാദിമംഗലം, കുന്നന്താനം പ്രാഥമികാരോഗ്യകേന്ദ്രം പന്തളം-തെക്കേക്കര, ഓതറ, പുറമറ്റം, മെഴുവേലി, എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. ആകെ 32 ഡോക്ടര്‍മാര്‍, 88 നഴ്‌സുമാര്‍, 350 മറ്റ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 470 പേര്‍ക്ക് പരിശീലനം നല്‍കി.

ജില്ലയില്‍ ആകെയുളള 920 വാര്‍ഡുകളില്‍ 902 എണ്ണത്തില്‍ വാര്‍ഡുതല ആരോഗ്യ ശുചിത്വ സമതികള്‍ ചേര്‍ന്നു. 2150 വോളന്റിയര്‍മാര്‍ പങ്കെടുത്തു. ആകെ 233 വീടുകളില്‍ സന്ദര്‍ശനം നടത്തി. 1585 അതിഥി തൊഴിലാളികളെ സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രഹ്‌മോസ് വാങ്ങാനൊരുങ്ങി വിയറ്റ്‌നാം ; കരാര്‍ 700 മില്യണ്‍ ഡോളറിന്

0
ന്യൂഡല്‍ഹി: പ്രതിരോധ ആയുധകയറ്റുമതിയില്‍ ഇന്ത്യ മറ്റൊരു വമ്പന്‍ ഇടപാടിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍....

റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബാലവേദി മെന്‍റര്‍മാരുടെ ഏകദിന ശില്പശാല നടത്തി

0
റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ വര്‍ണ്ണക്കൂടാരം...

കോന്നി കല്ലേലിക്കാവ് പത്താമുദയ മഹോത്സവം : ആറാം ഉത്സവം ഭദ്രദീപം തെളിയിച്ച് സമർപ്പിച്ചു

0
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു...

കോൺഗ്രസ് പരിപാടിക്ക് മാർഗരേഖയുമായി കെപിസിസി

0
തിരുവനന്തപുരം: കോഴിക്കോട്ടെ പുതിയ ഡിസിസി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും...