മല്ലശ്ശേരിയില്‍ അപൂര്‍വ്വ ജീവി ; വിട്ടിലിനോട് സാദൃശ്യം ഉള്ള ജീവിയുടെ വയറ്റില്‍ നിന്നും വിരപോലെ പോലെ നീണ്ട രണ്ടു ജീവികള്‍ കൂടി പുറത്തുവന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലശ്ശേരിയില്‍  അപൂര്‍വ്വ ജീവിയെ കണ്ടെത്തി.  വിട്ടിലിനോട് വളരെ സാദൃശ്യം ഉള്ള ഈ ജീവിയുടെ വയറ്റില്‍ നിന്നും വിരപോലെ പോലെ നീണ്ട രണ്ടു ജീവികള്‍ കൂടി പുറത്തുവന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൂങ്കാവ് വി.കോട്ടയം കുരിശിനു സമീപം താമസിക്കുന്ന ശശിയുടെ വീട്ടിലാണ് ഈ ജീവിയെ കണ്ടത്.

കൈകഴുകാന്‍ വാഷ് ബെയിസിനടുത്തു ചെന്നപ്പോള്‍ അതിന്റെ പുറകില്‍നിന്നും താഴേക്ക്‌ ചാടുകയായിരുന്നു. ജീവിയെ ഒരു കുപ്പിയില്‍ പിടിച്ചിട്ടപ്പോഴാണ്‌ അതിന്റെ വയറ്റില്‍ നിന്നും വിരപോലെ കറുത്ത നിറമുള്ള എന്തോ പുറത്തുവരുന്നത്‌ കണ്ടത്. ഇതിനും ജീവനുണ്ട്. പാമ്പ്‌ അനങ്ങുന്നതുപോലെ ഇത് പുളയുന്നുണ്ട്. ഇത്തരം രണ്ടെണ്ണം പുറത്തുവന്നു. നാലുമണിയോടെ വിട്ടില്‍ പോലുള്ള ജീവി ചത്തു. വിവിധതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ ഏറെ ആശങ്കയിലാണ് വീട്ടുകാര്‍.

https://www.facebook.com/mediapta/videos/752766851797204/

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...