പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (15) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം രണ്ടു പേരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രോഗബാധ പൂര്‍ണമായും ഭേദമായ 10 പേര്‍ ഉള്‍പ്പെടെ ആകെ 143 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 104 പ്രൈമറി കോണ്‍ടാക്ടുകളും, 131 സെക്കന്‍ഡറി കോണ്‍ടാക്ടുകളും, നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 900 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും, ഡല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 179 പേരെയും പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റിലുളള മൂന്നു പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 5738 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് അയച്ച 116 സാമ്പിളുകള്‍ ഉള്‍പ്പെടെ നാളിതുവരെ ആകെ 2718 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 185 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2159 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 147 ടീമുകള്‍ ഇന്ന് ആകെ 5352 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 4860 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 57 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന് 26 കോളുകള്‍ ലഭിച്ചു. ഈ കോളുകള്‍ മുഖേന വിവരം ലഭിച്ചത് അനുസരിച്ച് രണ്ട് അതിഥി സംസ്ഥാന തൊഴിലാളികളെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും സാമ്പിള്‍ എടുക്കുന്നതിനായി റഫര്‍ ചെയ്തു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 599 കോളുകള്‍ നടത്തുകയും 21 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 3022 വീടുകള്‍ സന്ദര്‍ശിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 68 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 39 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, രണ്ടു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 27 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ കോള്‍ സെന്ററില്‍ നിന്ന് ക്വാറന്റൈനില്‍ ഉളളവരുമായി ബന്ധപ്പെടുന്നതിന് 147 കോളുകള്‍ നടത്തി.
രണ്ട് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടികളില്‍ 11 ഡോക്ടര്‍മാര്‍ക്കും, 26 നഴ്‌സുമാര്‍ക്കും, ഉള്‍പ്പെടെ ആകെ 37 പേര്‍ക്ക് പരിശീലനം നല്‍കി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റം ആരംഭിച്ചു. 9015978979 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹിന്ദി, ബംഗാളി, തമിഴ്, ഭാഷകളില്‍ വിവരങ്ങള്‍ ആരായാം. സിസ്റ്റത്തില്‍ ഇന്ന് 29 കോളുകള്‍ ലഭിച്ചു. (ഹിന്ദി – 14, ബംഗാളി – 14, തമിഴ് – ഒന്ന്) ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും എട്ട് നോണ്‍ മെഡിക്കല്‍, 14 മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ കേസ് അവലോകനം നടത്തുന്നതിനായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് കൂടി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.