പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (24) കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. രോഗബാധ പൂര്‍ണമായും ഭേദമായ മൂന്നു പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഡബിള്‍ നെഗറ്റീവ് റിസള്‍ട്ട് ലഭ്യമായ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനിച്ചതിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇവരില്‍ ഒരു മാസത്തിലേറെയായി ചികിത്സയില്‍ ആയിരുന്ന വീട്ടമ്മയും ഉള്‍പ്പെടുന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ മൂന്നു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ മൂന്നു പേര്‍ രോഗബാധിതരാണ്. ഇന്ന് പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗബാധ പൂര്‍ണമായും ഭേദമായ 14 പേര്‍ ഉള്‍പ്പെടെ ആകെ 161 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 13 പ്രൈമറി കോണ്‍ടാക്ടുകളും, 31 സെക്കന്‍ഡറി കോണ്‍ടാക്ടുകളും, നിരീക്ഷണത്തില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 382 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് തിരിച്ചെത്തിയ എട്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ കേസുകളുടെ 34 പ്രൈമറി കോണ്‍ടാക്ടുകളെയും നാലു സെക്കന്‍ഡറി കോണ്‍ടാക്ടുകളെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 253 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 426 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് പരിശോധനയ്ക്കായി 50 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2937 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 95 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 144 ടീമുകള്‍ ഇന്ന് ആകെ 7530 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ നാലു പേരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും രണ്ടു പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് സ്രവം എടുക്കുന്നതിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
ആകെ 7031 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 21 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 10 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, രണ്ടു കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും ഒന്‍പത് കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 745 കോളുകള്‍ നടത്തുകയും, 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 190 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
ഇന്ന് രണ്ടു ഗവണ്‍മെന്റ് ആശുപത്രികളില്‍ പരിശീലന പരിപാടികള്‍ നടന്നു. 12 ഡോക്ടര്‍മാരും, 22 നഴ്‌സുമാരും, ഉള്‍പ്പെടെ ആകെ 34 പേര്‍ക്ക് വെന്റിലേറ്റര്‍ പരിശീലനം നല്‍കി. ഇതുവരെ 463 ഡോക്ടര്‍മാര്‍ക്കും, 1089 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 2975 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 212 ഡോക്ടര്‍മാര്‍ക്കും, 318 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.
അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് ഏഴ് കോളുകള്‍ ലഭിച്ചു. ഇതില്‍ മൂന്നു കോളുകള്‍ മെഡിക്കല്‍ ആവശ്യവുമായും, നാലു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യവുമായും ബന്ധപ്പെട്ടതായിരുന്നു. കോളുകള്‍ മുഖേന ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ആവശ്യമായ ചികിത്സ ബന്ധപ്പെട്ട ആരോഗ്യ സ്ഥപനം മുഖാന്തിരം നല്‍കി.
712 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. സ്‌ക്രീനിംഗ് വഴി രോഗലക്ഷണമുളള ആരെയും ഇന്ന് കണ്ടെത്തിയിട്ടില്ല. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 588 വീടുകള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭ്യമായ 1142 പി.പി.ഇ. കിറ്റുകള്‍ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.
—