പത്തനംതിട്ട : ജില്ലയില്‍ ഇന്ന് ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംമ്പറില്‍ കൂടി.
മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് സ്റ്റാഫ് എന്നിവരടങ്ങിയ 12 സര്‍വൈലന്‍സ് ടീമുകള്‍ 13 പ്രൈമറി കോണ്‍ടാക്ടുകള്‍, 34 സെക്കന്ററി കോണ്‍ടാക്ടുകള്‍ എന്നിവരെ കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 14 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
ഇന്ന് പുതിയതായി 6 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി തിരുവല്ലയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്.
വീടുകളില്‍ 969 പേര്‍ നിരീക്ഷണത്തില്‍ ആണ്. സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് 12 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 69 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്നേദിവസം ലഭിച്ച ഫലങ്ങളില്‍ 10 എണ്ണവും നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 9 എണ്ണം പൊസിറ്റീവായും 30 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 30 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ആവശ്യമായി വന്നാല്‍ റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും.
ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ ജിയോ ടാഗിംഗിന് വിധേയമാക്കി. അതിലൂടെ വീടുകളിലുളള ഐസൊലേഷന്‍ ഉറപ്പാക്കാനും അവരുടെ ആവശ്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിറവേറ്റാനും കഴിയും.
ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളുളള പഞ്ചായത്തുകളിലെ പ്രതിനിധികളുടെ അടിയന്തിര യോഗം ജില്ലാ കളക്ടറുടെ ചേംമ്പറില്‍ കൂടി. ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ നോണ്‍-മെഡിക്കല്‍ ആവശ്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നിറവേറ്റാന്‍ തീരുമാനിച്ചു. ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിംഗ് ജില്ലാ കളക്ടറുടെ ചേംമ്പറില്‍ കൂടി. Spatiotemporal flow chart പ്രസിദ്ധീകരിച്ചതനുസരിച്ച് 70 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. ഇതില്‍ നിന്നും 15 പേര്‍ പ്രൈമറി കോണ്‍ടാക്റ്റില്‍ ഉളളവരായിരുന്നു. അതില്‍ ഒരാള്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും, രോഗലക്ഷണം ഉളളതുമായ ആളായിരുന്നു. ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റാക്കി. ഇതിനുപുറമേ ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ സെല്ലില്‍ 138 പേരും, ദുരന്തനിവാരണ സെല്ലിലുളള കോള്‍ സെന്ററില്‍ 46 പേരും ബന്ധപ്പെട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേംമ്പരില്‍ നടന്നു.