കണ്ണൂര്‍: ജില്ലയില്‍ 2 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എടയന്നൂര്‍ എരിപുരം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 49 ആയി. മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് വന്ന എടയന്നൂര്‍ എരിപുരം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 കാരനായ എടയന്നൂര്‍ സ്വദേശി ബംഗലൂരു വിമാനത്താവളം വഴിയും 36 കാരനായ എരിപുരം സ്വദേശി കൊച്ചി വിമാനത്താവളം വഴിയുമാണ് നാട്ടിലെത്തിയത്. ഇരുവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം തയാറാക്കുന്നുണ്ട്.
ഒരു സ്ത്രീ അടക്കം 49 പോരാണ് ജില്ലയില്‍ രോഗബാധിതരായിട്ടുള്ളത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 10880 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 42 പേര്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 19 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 10782 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതില്‍ മൂന്ന് പേരുടെ തുടര്‍ ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ ആശുപത്രി വിട്ടു. പെരിങ്ങോ, മരക്കാര്‍കണ്ടി, നാറാത്ത് സ്വദേശികളാണ് ആശുപത്രി വിട്ടത്. വിദേശത്ത് നിന്ന് വന്നവരാണ് ജില്ലയില്‍ രോഗം ബാധിച്ച മുഴുവന്‍പേരും. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടല്‍.