100 കോടി വിലമതിക്കുന്ന നാല് ലക്ഷം ഹസ്മത് സ്യൂട്ടുകള്‍ ഇന്ത്യക്ക് സംഭാവന ചെയ്ത് ടിക് ടോക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 100 കോടി രൂപ വിലമതിക്കുന്ന 4,00,000 സംരക്ഷിത ഹസ്മത് സ്യൂട്ടുകള്‍ സംഭാവന നല്‍കി ടിക് ടോക്ക്. ആദ്യ ബാച്ച് 20,675 സ്യൂട്ടുകള്‍ ഇന്ന് രാവിലെയോടെ ടിക് ടോക്ക് ഇന്ത്യയിലെത്തിച്ചു. രണ്ടാം ബാച്ച് 1,80,375 സ്യൂട്ടുകള്‍ ശനിയാഴ്ചയ്ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിക്കും. തുടര്‍ന്നുള്ള ആഴ്ചകളില്‍ ബാക്കി 2,00,000 സ്യൂട്ടുകള്‍ ഘട്ടം ഘട്ടമായി എത്തിക്കുമെന്നാണ് ടിക് ടോക്ക് സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തില്‍ ടിക് ടോക്ക് തലവന്‍ നിഖില്‍ ഗാന്ധി ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് സ്യൂട്ടുകള്‍ എത്തിക്കാനുള്ള സഹായത്തിന് നന്ദി പറഞ്ഞു. കൊവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ അവബോധവും വളര്‍ത്താന്‍ രാജ്യത്തുടനീളം വിവിധ ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചതായും ടിക് ടോക് അറിയിച്ചു. ഇന്ത്യയില്‍ 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഏറ്റവും വലിയ വീഡിയോ ഷെയറിങ് ആപ്പാണ് ടിക് ടോക്.

ഡോക്ടര്‍മാര്‍ക്കുള്ള സ്യൂട്ടുകളും ഗ്ലൗസുകളുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ടിക് ടോക്കിന്റെ സഹായം ചെറിയ ആശ്വാസമാകും. ചികിത്സ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ദാരിദ്ര്യം അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...