Thursday, March 6, 2025 5:41 pm

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (10) കേസുകളൊന്നും പുതിയതായി കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പുതിയ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.  സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന്  പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസൊലേഷനില്‍ ഉണ്ടായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുവരെ രോഗബാധ പൂര്‍ണമായും ഭേദമായ ഏഴു പേര്‍ ഉള്‍പ്പെടെ ആകെ 129 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 103 പ്രൈമറി കോണ്‍ടാക്ടുകളും 125 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 1917 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിവിധ കേസുകളുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകളില്‍ ഉള്‍പ്പെട്ട 96 പേരെയും, വിദേശത്ത് നിന്നും തിരിച്ചെത്തിയ 209 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 6748 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 2000 കഴിഞ്ഞു. ഇന്ന്  അയച്ച 231 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 2106 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്  174 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.
ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 16 എണ്ണം പൊസിറ്റീവായും 1481 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 683 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 141 ടീമുകള്‍ ഇന്ന്  ആകെ 4450 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 4044 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്  ഒരു കോള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്  13 കോളുകള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററില്‍ ലഭിച്ച വിവരം അനുസരിച്ച് രണ്ടു പേര്‍ക്ക് ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ചികിത്സ നല്‍കി. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  349 കോളുകള്‍ നടത്തുകയും 23 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. രണ്ടു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടികളില്‍ 20 ഡോക്ടര്‍മാര്‍ക്കും, 18 നഴ്‌സുമാര്‍ക്കും, ഉള്‍പ്പെടെ ആകെ 38 പേര്‍ക്ക് ഇന്‍കുബേഷന്‍, വെന്റിലേറ്റര്‍, പരിശീലനം നല്‍കി.

1007 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ അഞ്ചു പേരില്‍ ഒരാളെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും മറ്റ് നാലു പേരെ സാമ്പിള്‍ എടുക്കുന്നതിനായി ജനറല്‍ ആശുപത്രി അടൂരിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 4774 വീടുകള്‍ സന്ദര്‍ശിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 53 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 38 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 14 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റം ആരംഭിച്ചു. 9015978979 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹിന്ദി, ബംഗാളി, തമിഴ്, ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. സിസ്റ്റത്തില്‍ ഇന്ന് ആറു കോളുകള്‍ ലഭിച്ചു.(ഹിന്ദി – മൂന്ന്, ബംഗാളി – മൂന്ന്). ജില്ലയിലെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പദ്ധതി തയാറാക്കുന്നതിന് വനിതാശിശുവികസന വകുപ്പിന്റെയും, സാമൂഹ്യനീതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 4.5 കോടി രൂപയുടെ...

0
കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ മണ്ണാറക്കുളഞ്ഞി - മലയാലപ്പുഴ റോഡ്...

ചോദ്യപ്പേപ്പർ ചോർച്ച ; ഷുഹൈബ് കീഴടങ്ങി

0
കോഴിക്കോട്: ചോദ്യപ്പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് ഉടമയുമായ...

ഊരാളുങ്കലിന്‍റെ ഇന്‍റർലോക്ക് ടൈൽസ് യൂണിറ്റിന് 2024-ലെ വ്യവസായ സുരക്ഷാ പുരസ്ക്കാരം

0
കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്‍റർലോക്ക് ടൈൽസ് യൂണിറ്റിന്...

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ; സംസ്ഥാനത്തെ 202 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍...