ബിഎസ് 6 എംജി ഹെക്ടർ ഡീസൽ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബെെ : ലോക്ക്ഡൗൺ തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എംജി മോട്ടോർ ഇന്ത്യ ഹെക്ടർ എസ്‌യുവിയുടെ ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു.  13.88 ലക്ഷം മുതൽ  17.73 ലക്ഷം വരെയാണ് ബിഎസ്6 ഹെക്ടർ ഡീസൽ വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന ഡീസൽ വേരിയന്റുകളെക്കാൾ 40,000 രൂപ മുതൽ 45,000 രൂപ വരെയാണ് ബിഎസ് 6 വേരിയന്റുകൾക്ക് വില വർദ്ധിച്ചിട്ടുണ്ട്.

ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എൻജിന്റെ ഔട്പുട്ടിൽ മാറ്റം വന്നിട്ടില്ല. 168 എച് പി  പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ 6-സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ആയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പെട്രോൾ, ഹൈബിഡ് എഞ്ചിനുള്ള ഹെക്ടർ മോഡലുകളുടെ വില ഫെബ്രുവരിയിൽ തന്നെ എംജി മോട്ടോർ പ്രഖ്യാപിച്ചിരുന്നു. 140 എച്ച്പി പവർ ആണ് 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ നിർമിക്കുന്നത്. ബെൽറ്റ് സ്റ്റാർട്ടർ ജനറേറ്ററോടുകൂടിയ 1.5 ലീറ്റർ ടർബോ പെട്രോൾ ഹൈബ്രിഡ് എൻജിനും ഹെക്ടറിലുണ്ട്. 6 സ്പീഡ് മാനുവൽ, ഡിസിടി ട്രാൻസ്മിഷനുകളിലാണ് ഹെക്ടർ പെട്രോൾ, ഹൈബ്രിഡ് മോഡലുകൾ വില്പനയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...