പി.പി.ഇ കിറ്റിനൊപ്പം ധരിക്കുന്ന ഫെയ്സ് ഷീല്‍ഡ് നിര്‍മ്മിക്കാന്‍ കെപ്ലര്‍ റോബോട്ടിക്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡുകള്‍ നിര്‍മിക്കാന്‍ കെപ്ലര്‍ റോബോട്ടിക്സിന് ജില്ലാ കളക്ടറുടെ പച്ചക്കൊടി. കോവിഡ് 19 ചികിത്സയ്ക്കായി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന പി.പി.ഇ. കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമാണ് ഫെയ്സ് ഷീല്‍ഡ്. ഒ.എച്ച്.പി ഷീറ്റ്, പി.എല്‍.എ മെറ്റീരിയല്‍ എന്നിവ കൊണ്ട് ത്രീ ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന ഫെയ്സ് ഷീല്‍ഡുകള്‍ ഭാരം കുറഞ്ഞതും ഇലാസ്റ്റിക് ബാന്റുകളില്ലാതെ അനായാസം ധരിക്കാനും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനും സാധിക്കും.

ചെങ്ങന്നൂര്‍ സ്വദേശിയായ കെ.എസ് ജിഷ്ണുവും കൂട്ടുകാരായ അതുല്‍ ചന്ദ്രസേനന്‍, ആല്‍വിന്‍ എം. കുര്യന്‍, പി. ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കെപ്ലര്‍ റോബോട്ടിക്സും ജില്ലാ ഭരണകൂടവും സംയോജിച്ചാണ് ആവശ്യമായ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കുന്നത്. നേരത്തെ ഇവരുടെ നിര്‍മ്മാണരീതി ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ അറിയിക്കുകയും ട്രയല്‍ എന്ന രീതിയില്‍ ഇവ നിര്‍മിച്ചുകാണിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം അനുയോജ്യമായ മാറ്റങ്ങളും വരുത്തി. പിന്നീട് നിര്‍മാണത്തിന് ആവശ്യമായ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ജില്ലാ കളക്ടര്‍ വാങ്ങിനല്‍കി. നിര്‍മിക്കുന്നതിന്റെ ചാര്‍ജ് ഈടാക്കാതെയാണ് പ്രിന്റിംഗ്. ലോക്ക്ഡൗണ്‍ ആയതിനേത്തുടര്‍ന്ന് ജിഷ്ണുവിന്റെയും അതുലിന്റെയും വീടുകളിലാണു നിര്‍മാണം. കളക്ടര്‍ ജിഷ്ണുവിന്റെ വീട്ടിലെത്തി നിര്‍മാണം നേരില്‍ക്കണ്ട് തൃപ്തി ആയതിനേത്തുടര്‍ന്ന് ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡ് പ്രാഥമികമായി നിര്‍മിക്കാനുള്ള നിര്‍ദേശം നല്‍കി. 10 മെഷീനുകള്‍ ഉപയോഗിച്ച് 400 ഫെയ്സ് ഷീല്‍ഡുകള്‍ ആണ് ദിവസേന നിര്‍മിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...