ലോക്ഡൗണ്‍ : 333 കേസുകള്‍ ; 345 അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചവര്‍ക്കെതിരെ പുതുതായി 333 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 345 ആളുകളെ അറസ്റ്റ് ചെയ്യുകയും 288 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടേയും സംഘത്തിന്റേയും ഡ്യൂട്ടി തടസപ്പെടുത്തിയതിന് അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉള്‍പ്പടെയാണിത്. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരേയും വാഹനങ്ങളുമായി ആവശ്യമില്ലാത്ത യാത്രകള്‍ ചെയ്യുന്നവരേയും നിയമനടപടികള്‍ക്ക് വിധേയമാക്കുന്നതു തുടരുമെന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഒരുതരത്തിലുള്ള ഇളവും അനുവദിക്കില്ല. നഗരത്തില്‍ ഇടറോഡുകളും അടച്ചുള്ള പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും മറ്റും പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കുന്നതു തുടരും. സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രതിരോധം പൂര്‍ണമാക്കല്‍ ലക്ഷ്യമാക്കിയുള്ള യത്നത്തില്‍ ജനങ്ങള്‍ സഹകരിക്കണം. സപ്ലൈകോ വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണകേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കും. കമ്യൂണിറ്റി കിച്ചനുകളില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റേയോ പോലീസിന്റേയോ പാസ് നിര്‍ബന്ധമായും കരുതണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...