ന്യൂഡല്‍ഹി : 53 കാരനായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥന്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ അഞ്ച് കേന്ദ്ര സായുധ പോലീസ് സേനകളില്‍ 25-ാമത്തെ മരണമാണിത്.
സേനയുടെ ഒന്‍പതാം ബറ്റാലിയനില്‍ നിയോഗിക്കപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഉദ്യോഗസ്ഥന് അടുത്തിടെ ഝാജ്ജറിലെ എയിംസില്‍ പ്ലാസ്മ തെറാപ്പി നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. അസമിലെ നാഗോണ്‍ ജില്ലയില്‍ നിന്നുള്ളയാളാണ് ഇദ്ദേഹം . 43 കാരനായ ഒരു ഉദ്യോഗസ്ഥന്‍ ശനിയാഴ്ച ഡല്‍ഹിയില്‍ മരിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ സി.ആര്‍.പി.എഫിലെ രണ്ടാമത്തെ മരണമാണിത്.