കേരളത്തില്‍ നിന്ന് പോയി ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങള്‍ പഠിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പോയവരില്‍ ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ വിശദമായ യാത്രാവഴി തയ്യാറാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭ്യമായവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ജില്ലകളിലേയ്ക്ക് കൈമാറി. കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍.

കേരളത്തില്‍ നിന്ന് പോയി ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണമുയര്‍ന്നതോടെയാണ് ഇവരുടെ സ്വദേശത്ത് പരിശോധന നടത്താനുള്ള തീരുമാനം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ രേഖപ്പെടുത്തിയ രോഗബാധിതരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച്‌ ജില്ലകള്‍ക്ക് കൈമാറി. കാസര്‍കോട് നിന്നുള്ള 14 പേരും കൊല്ലത്തു നിന്നുള്ള 11 പേരും പട്ടികയിലുണ്ട്. കണ്ണൂര്‍ , കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ വീതമുണ്ട്.

പാലക്കാട് , പത്തനംതിട്ട , തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്ന് 9 പേരും ഇതര സംസ്ഥാനങ്ങളില്‍ പോസിറ്റീവായി. കോട്ടയം -8, മലപ്പുറം – 5, എറണാകുളം- 3 വയനാട് – 2 തിരുവനന്തപുരം – 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. യാത്ര പുറപ്പെട്ട തീയതി, പരിശോധന നടന്നത് എന്നതാണ് , രോഗബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ, ഇവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ് സൈറ്റിലെ കണക്കനുസരിച്ച്‌ കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ പോസിറ്റീവായിട്ടുണ്ട്. കര്‍ണാടകത്തില്‍ ഏഴും.

ഇപ്പോള്‍ പരിശോധിക്കുന്ന 110 പേരുടെ ലിസ്റ്റില്‍ ഇവര്‍ എല്ലാവരുടേയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ പോസിറ്റീവായവരും പട്ടികയിലുണ്ട്. ഇവിടെ നിന്നാണോ യാത്രയ്ക്കിടയിലാണോ അവിടെ എത്തിയതിന് ശേഷമാണോ രോഗബാധയുണ്ടാതെന്ന് ഉറപ്പിച്ച്‌ പറയാനാകില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗബാധിതര്‍ കൂടുമ്പോള്‍ ഇവിടെ നിന്നാണോ കൊവിഡ് ബാധിച്ചത് എന്ന കാര്യം സൂക്ഷ്മമായി വിലയിരുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...