കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി. വടകര സ്വദേശി മോഹനന്‍ (68) ആണ് മരിച്ചത്. കിഡ്‌നി, പ്രമേഹം,ഹൃദ്രോഗം എന്നീ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇയാള്‍. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് മരണം സംഭവിച്ചത്
ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെഞ്ഞാറംമൂട് സ്വദേശി ബഷീര്‍, തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ച മറ്റു രണ്ടു പേര്‍.