പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ലാബുകളിലെ ടെക്നീഷ്യന്‍മാര്‍ക്കും ലാബ് ഉടമകള്‍ക്കും കൊറോണ രോഗപ്രതിരോധത്തെകുറിച്ച് പരിശീലനം നല്‍കി. കേരളാ പാരാ മെഡിക്കല്‍ ലാബ് ഓണേഴ്സ് ഫെഡറേഷന്‍ (കെ.പി.എല്‍.ഒ.എഫ്), ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയാണു പരിശീലനം സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ് നന്ദിനി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ശാന്തി ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍ കെ.പി.എല്‍.ഒ.എഫ് പ്രസിഡന്റ് എന്‍.എം. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിസി ജോസ്, ജില്ലാ ട്രഷറര്‍ ജയപ്രകാശ്, ഏരിയ പ്രസിഡന്റ് ഗീവര്‍ഗീസ് പാപ്പി, ജോയിന്റ് സെക്രട്ടറി ഷിബു വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.