ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിര്‍ദേശം . യുജിസി, എഐസിടിഇ, ജെഇഇ മെയിൻ തുടങ്ങിയ പരീക്ഷകളും മാറ്റി. കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചതിനെ തുടർന്നാണ് അടിയന്തര തീരുമാനം.
അതേസമയം നിലവിൽ കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെ ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും അറിയിച്ചു.