കൊട്ടാരക്കര കലയപുരത്തുണ്ടായ ബൈക്ക് അപകടത്തില്‍ പത്തനംതിട്ട കുമ്പഴ സ്വദേശികളായ യുവാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊട്ടാരക്കര കലയപുരത്തുണ്ടായ ബൈക്ക് അപകടത്തില്‍ പത്തനംതിട്ട കുമ്പഴ സ്വദേശികളായ യുവാക്കള്‍ മരിച്ചു. കുമ്പഴയില്‍ മത്സ്യ മൊത്തവ്യാപാരം നടത്തുന്ന  കുലശേഖരപതി പീരിഷാ പുരയിടം അഷറഫിന്റെ മകന്‍ റാഷിദ്‌ (18), കുമ്പഴ ഹില്‍ പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍ വാഴക്കുല മൊത്തവ്യാപാരം നടത്തുന്ന മേലേതില്‍ അക്ബറിന്റെ മകന്‍ അല്‍ ഫഹദ് (18) എന്നിവരാണ്‌ മരിച്ചത്. റാഷിദ്‌ സംഭവസ്ഥലത്തുവെച്ചും അല്‍ ഫഹദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയുമാണ്‌ മരിച്ചത്. മരിച്ച അല്‍ ഫഹദിന്റെ സഹോദരന്‍  അല്‍ ഫാസ് (19) , വലംചുഴി ചരിവാരയില്‍ അജിത്‌ കുമാറിന്റെ മകന്‍ ബിജിത്ത് (19) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരും പത്തനംതിട്ട തൈക്കാവ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്.

രാത്രി 11 മണിയോടെയായിരുന്നു  അപകടം. പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ അടിച്ചു പുറത്തേക്കുവന്ന ജീപ്പില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ ഇടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായിട്ടാണ്  ഇവര്‍ പത്തനംതിട്ടയില്‍ നിന്നും യാത്ര പോയത്. പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് പോയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...