ഒമാനിൽ 9 പേർക്ക് കൂടി കൊറോണ വെെറസ്, മൊത്തം 33 : കടുത്ത നിയന്ത്രണങ്ങൾ

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഒമാനില്‍ ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 33 പേര്‍ക്ക് വൈറസ് ബാധ ഉള്ളതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് ഒമാന്‍ സ്വദേശികള്‍ക്കും ഒരു വിദേശിക്കും കൊറോണ വൈറസ് ബാധിച്ചതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒമാനില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേരില്‍ ഒരുമിച്ച് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റി കടുത്തനടപടികള്‍ നടപ്പാക്കുവാന്‍ ആരംഭിച്ചു.

ഒമാന്‍ സ്വദേശികള്‍ ഒഴിച്ചുള്ള എല്ലാ വിദേശ പൗരന്മാരെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കി സുപ്രീം കമ്മറ്റി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. രാജ്യത്തെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്നിവടങ്ങളിലുള്ള ആരാധനകളും വിലക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, ഒത്തുചേരലുകള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവകളും നിരോധിച്ചിട്ടുണ്ട്. ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള എല്ലാ കടകളും അടക്കണം.

ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ ഹെല്‍ത്ത് ക്ലബ്ബ് , ബാര്‍ബര്‍ ഷോപ് , ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

റബർവില മുന്നൂറിലേക്ക്

0
കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ...