കോവിഡ് 19 : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൊവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ്  പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂട്ടാൻ തീരുമാനമായിട്ടുണ്ട്.

നിലവില്‍ അറുപതിനായിരം പേരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് രാജ്യത്തുള്ളത്. സൈന്യത്തിന്റെ  നിയന്ത്രണത്തില്‍ കൊച്ചിയുള്‍പ്പടെ 11 കേന്ദ്രങ്ങള്‍ പുതുതായി തുറക്കും. രാജ്യത്ത് എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാ സ്കൂളുകളും സർവ്വകലാശാലകളും അടക്കാനും നിർദ്ദേശമുണ്ട്. കൊവിഡ് ബാധിച്ച കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കും കേന്ദ്രം പരിഗണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പിയന്‍സ് , യൂറോപ്യന്‍ യൂണിയന്‍,യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ നിലവിൽ വന്നിരുന്നു.

സംസ്ഥാനങ്ങളും പ്രതിരോധം കരുതല്‍ ശക്തമാക്കി. രാജസ്ഥാനിലും നോയിഡയിലും മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് അവശ്യ സര്‍വ്വീസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈമാസം 25 വരെ വീടുകളിലിരുന്ന ജോലി ചെയ്യാനുള്ള അനുമതി നല്‍കി. ഡൽഹിയില്‍ സ്ഥിതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 151 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...