ന്യൂ ഡൽഹി : വിമാനത്തിനുള്ളിൽ ചൈനീസ് പൗരൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശേഷം രണ്ടു തവണ ഛര്‍ദ്ദിച്ചു. ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. കൊറോണ വൈറസ് ബാധയെന്ന് സംശയിച്ച് ജീവനക്കാർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ഇയാളെ പൂനെയിലെ നായിഡു ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്ത സാമ്പിളുകൾ പരിശോധനക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര ഹങ്കാരെ പറഞ്ഞു.
ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ചൈനീസ് പൗരന് ശാരീരിക അസ്വസ്ഥതകൾ ; കൊറോണയെന്നു സംശയം
RECENT NEWS
Advertisment