കുവൈറ്റ് : ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ് മാർച്ച് 6 മുതൽ കുവൈത്ത് നിർത്തലാക്കി. ഒരാഴ്ചത്തേക്കാണു നിരോധനം. ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണു മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ചവർക്കും മറ്റു വിമാന കമ്പനികൾ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ മുന്നോടിയായി ഇന്നലെ ചേർന്ന 4 മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്തേക്ക് വരുന്ന വിദേശികൾ വഴി കൊറോണ വൈറസ് ബാധ പകരുന്നത് തടയാൻ ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സർവ്വീസ് നിർത്തിവെക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളിൽ നിന്നള്ള യാത്രക്കാർക്ക് മാർച്ച് 8 മുതൽ കൊറോണ വൈറസ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ദാക്കിയിരുന്നു. സർട്ടിഫിക്കറ്റ് നിബന്ധന റദ്ധാക്കിയ സർക്കാർ നടപടിക്ക് എതിരെ നിരവധി പാർലമന്റ് അംഗങ്ങൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.
പ്രവാസികളെ കുവൈറ്റ് വീണ്ടും വെട്ടിലാക്കി ; ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശന നിരോധനം
RECENT NEWS
Advertisment