ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ (97) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 43 വര്‍ഷമായി ഡി എം കെ യില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്നത്തെത്തുടര്‍ന് ഒരു വര്‍ഷത്തോളമായി സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അന്‍പഴകന്‍.

ഡി.എം.കെ.യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന അന്‍പഴകന്‍ 1977 മുതല്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കോളേജ് അധ്യാപകന്‍ കൂടിയായിരുന്നു.

അന്തരിച്ച ഡി.എം.കെ. മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍. ഇദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം നടത്തുമെന്ന് ഡി എം കെ പ്രസിഡന്റ് എം .കെ സ്റ്റാലിന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...