ജപ്പാന്‍ : ജപ്പാന്‍ കപ്പിലിലെ ഒരു ഇന്ത്യാക്കാരനുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കപ്പലിലെ രണ്ടുഇന്ത്യക്കാര്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച മൂന്നുപേരെയും ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് ബാധിച്ച് ഇന്നലെ ചൈനയില്‍ 121 പേര്‍മരിച്ചു. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 1491 ആയി. നാലായിരത്തി എണ്ണൂറ്റി ഇരുപത്തിമൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ചൈനയില്‍ മാത്രം ചികില്‍സയിലുള്ളവരുടെ എണ്ണം 64894 ആയി. ഹോങ്കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും ഒരോരുത്തര്‍ മരിച്ചിരുന്നു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള 218പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കപ്പലിലുള്ള പ്രായമേറിയവരെ കരയിലിറങ്ങാന്‍ ജപ്പാന്‍ അനുവദിച്ചു.