തിരുവനന്തപുരം :കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുള്ള ജില്ലകളിലെ താമസ സ്ഥലങ്ങളിലേക്ക് അവധി ദിനത്തിൽ പോയിട്ടുള്ള വിദ്യാർത്ഥികളുടെ അവധി ഒരാഴ്ചത്തേക്ക് നീട്ടി നൽകുന്നതിന് കേരള സർവകലാശാല ഉത്തരവായി.
ഹോസ്റ്റലിൽ നിന്ന് വീടുകളിലേക്കും വീടുകളിൽ നിന്ന് ഹോസ്റ്റലിലേക്കും ഉള്ള യാത്രകൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹോസ്റ്റൽ വാർഡന്മാർക് നിർദേശം നൽകിയിട്ടുണ്ട് . യു.ജി.സി നിർദ്ദേശാനുസരണം ഡിപ്പാര്‍ട്ട് മെന്റില്‍ പൊതുപരിപാടികളും സെമിനാർ , ടൂർ പരിപാടികളും നടത്തുന്നതിന് കർശന നിയത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് .