ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാംപിൾ പരിശോധന വര്‍ധിപ്പിച്ച് ഐസിഎംആര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,07,871 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ബുധനാഴ്ചവരെ രാജ്യത്ത് 75,60,782 സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി. ഇതില്‍ 1,86,514 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,71,697 പേര്‍ക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 418 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. രാജ്യത്ത് കോവിഡ് മരണം 14,894 ആയി ഉയര്‍ന്നു.