മാസ്‌ക്ക് ശരിയായി ഉപയോഗിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19-രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ശരിയായ രീതിയില്‍ കര്‍ശനമായി ധരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മൂക്ക്, വായ് എന്നിവയിലൂടെ രോഗാണുക്കള്‍ ശരീരത്തിനുളളില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് വ്യാപിക്കാതിരിക്കുന്നതിനുമുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് മാസ്‌ക്ക് ധരിക്കുന്നത്.

മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൂക്കും വായും പൂര്‍ണ്ണമായും മൂടുന്ന വിധത്തിലായിരിക്കണം മാസ്‌ക്ക് ധരിക്കേണ്ടത്. ധരിച്ചിരിക്കുന്ന മാസ്‌ക്കിന്റെ മുകള്‍ഭാഗത്ത് പിടിക്കുകയോ, താടിയിലേക്കു താഴ്ത്തിവയ്ക്കുകയോ ചെയ്യാന്‍ പാടില്ല. ഡിസ്‌പോസിബിള്‍ മാസ്‌ക്കുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കരുത്. ഇവ വീടുകളില്‍ സുരക്ഷിതമായി കത്തിച്ചു കളയണം. തുണി മാസ്‌ക്കുകള്‍ ഉപയോഗിച്ചതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകിയതിനുശേഷം വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. വെയിലിന്റെ അഭാവത്തില്‍ ഇസ്തിരിയിട്ട് ഉണക്കി ഉപയോഗിക്കണം. മാസ്‌ക്ക് ധരിക്കുന്നതിനു മുന്‍പും മാറ്റിയതിനുശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകി അണുവിമുക്തമാക്കണം. മാസ്‌ക്ക് ധരിക്കുന്നതു കൂടാതെ പൊതുസ്ഥലങ്ങളില്‍ പരസ്പരം ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...