സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ നിലപാട് തേടി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അർഹമായ വേതനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്ന് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസ്മാരായ പി.കെ. മിശ്ര, ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിലപാട് തേടിയത്. കഞ്ചിക്കോട് ജി.എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക കാമാക്ഷിക്കുട്ടി ഉൾപ്പെടെയുള്ളവർ ആണ് തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

സർക്കാരിന്റെ അനുമതിയോടെ സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ച് പി.ടി.എ.കൾ നടത്തുന്ന പ്രീ-പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകരുടെയും ആയമാരുടെയും സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കണമെന്നത് ദീർഘകാല ആവശ്യമാണ്. ഇവരുടെ സേവന-വേതന വ്യവസ്ഥകൾ പ്രത്യേകം നിർണയിക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച സേവന-വേതന വ്യവസ്ഥകൾ സർക്കാർ അന്തിമമായി രൂപീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാരുടെ പരാതി. പി.എസ്.സി. മുഖേന നിയമിതരായ സർക്കാർ പ്രീ-പ്രൈമറി അധ്യാപകരും ആയമാരും നിർവഹിക്കുന്നതിന് സമാനമായ ജോലിയാണ് നിർവഹിക്കുന്നതെന്നും അതിനാൽ ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിൽ തുല്യമായ വേതനത്തിന് അർഹതയുണ്ടെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷാജി പി. ചാലി വാദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...