ജപ്പാന്‍ : കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കാനാകുമെന്ന് പുതിയ പഠനം. മഹാമാരിയെ പ്രതിരോധിക്കാന്‍ പതിവായി കൈ കഴുകേണ്ടതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ജപ്പാനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിയാനായത്.
സാര്‍സ് കോവ് 2മായി താരതമ്യം ചെയ്യുമ്പോള്‍ എലിപ്പനിയ്ക്ക് കാരണമാകുന്ന രോഗാണു മനുഷ്യ ചര്‍മ്മത്തില്‍ 1.8 മണിക്കൂറോളം മാത്രമെ നിലനില്‍ക്കു എന്ന് ക്ലിനിക്കല്‍ ഇന്‍ഫക്ഷ്യസ് ഡിസീസ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മനുഷ്യ ചര്‍മ്മത്തില്‍ ഒന്‍പത് മണിക്കൂര്‍ നിലനില്‍ക്കുന്നത് മൂലം കൊറോണ വൈറസിന് ഇന്‍ഫ്ലുവന്‍സ എ വൈറസി നേക്കാള്‍ സമ്പര്‍ക്കം വഴി രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
കൊറോണ വൈറസും ഇന്‍ഫ്ലുവന്‍സയും എഥനോള്‍ ഉപയോഗിക്കുമ്പോള്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജ്ജീവമാക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാനിറ്റൈസറുകളിലെ പ്രധാനഘടകമാണ് എഥനോള്‍.