ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഫിഷിംഗ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി നല്‍കി ജില്ലാ കലക്ര്‍ ഉത്തരവായി. ശക്തികളുങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന മുഴുവന്‍ യാനങ്ങളും മത്സ്യത്തൊഴിലാളികളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത ഒരു മത്സ്യബന്ധന യാനത്തേയും മത്സ്യത്തൊഴിലാളികളെയും കടലില്‍ പോകുവാന്‍ അനുവദിക്കില്ല.

ജാഗ്രതാ പോര്‍ട്ടലില്‍ മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം. ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിച്ച്‌ മാത്രമേ ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്നും നിശ്ചിത ദിവസങ്ങളില്‍ യാനങ്ങളെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ അനുവദിക്കൂ. നിലവില്‍ കടലില്‍ കിടക്കുന്ന യാനങ്ങളുടെ ഉടമകള്‍ അക്കാര്യം രേഖാമൂലം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന കൊല്ലം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍/ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. നീണ്ടകര പോര്‍ട്ട് വാര്‍ഫില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രത്തില്‍ നിന്നും പുതുതായി പാസ് വാങ്ങി മാത്രമേ രണ്ട് ഹാര്‍ബറുകളില്‍ നിന്നും യാനങ്ങളെ പുറപ്പെടുവാന്‍ അനുവദിക്കൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...