മാന്നാര്‍ : കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്കരുതലുകളെക്കുറിച്ച് മാന്നാര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൊറോണ വൈറസിനെപ്പറ്റി മാന്നാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ വിദ്യ, കവിത എന്നിവര്‍ ക്ലാസ്സ് എടുത്തു. മാന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ ചൈനയില്‍ നിന്ന് എത്തിയ 5 പേര്‍ നിരീക്ഷണത്തിലാണെന്നും അവര്‍ ചൈനയില്‍ നിന്ന് വന്നതുകൊണ്ടാണ് നിരീക്ഷണത്തില്‍ ഉള്ളതെന്നും ഡോക്ടര്‍ പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി കെ പ്രസാദ്, വൈസ് പ്രസിഡന്റ് ഷൈന നവാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ജ്യോതി വേലൂര്‍മഠം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ കയത്ര , പഞ്ചായത്ത് അംഗങ്ങളായ കലാധരന്‍ കൈലാസം, ശെല്‍വരാജന്‍, ഇന്ദിര, രശ്മി, രതി, ഉഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ ജയ മോഹന്‍, ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.